വാഴവരയില്‍ സ്വകാര്യ ബസില്‍ കാര്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്
വാഴവരയില്‍ സ്വകാര്യ ബസില്‍ കാര്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ സ്വകാര്യ ബസില്‍ കാറിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായ മേരികുളം സ്വദേശികള്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച ഉച്ചയോടെ വാഴവര ജങ്ഷനിലാണ് അപകടം. ഇടുക്കിഭാഗത്തുനിന്ന് വന്ന കാര്‍, കട്ടപ്പന-ആലുവ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ കാറില്‍നിന്ന് പുറത്തെത്തിച്ച് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






