കട്ടപ്പന നഗരസഭ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടപ്പന നഗരസഭ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: മന്ത്, മലേറിയ, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന നഗരസഭ മെഡിക്കല്‍ ക്യാമ്പ് നടത്തി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ക്യാമ്പ് ഉദ്ഘാടനംചെയ്തു. നഗരസഭാ പബ്ലിക് ഹെല്‍ത്ത് കമ്മിറ്റിയുടെയും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. മുന്‍ദിവസം തൊഴിലുടമകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിലെ തീരുമാനപ്രകാരമാണ് മെഡിക്കല്‍ ക്യാമ്പും അതിഥി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തിയത്. നഗരസഭാ പരിധിയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും ആരോഗ്യം സുരക്ഷിതമാക്കുക, രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പടരുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വരും ദിവസങ്ങളിലും കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു.
What's Your Reaction?