തുടര്‍ച്ചയായ വൈദ്യുതി മുടക്കം: സിപിഐഎം കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
തുടര്‍ച്ചയായ വൈദ്യുതി മുടക്കം: സിപിഐഎം കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
ഇടുക്കി: ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി മുടക്കത്തിനെതിരെ സിപിഐഎം കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഇരുപതേക്കറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനംചെയ്തു. ടൗണില്‍ മെഴുകുതിരികള്‍ കത്തിച്ചായിരുന്നു പ്രകടനം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി അനൂപ്, ലോക്കല്‍ സെക്രട്ടറി ലിജോബി ബേബി, ഏരിയ കമ്മിറ്റി അംഗങ്ങളായ സി ആര്‍ മുരളി, നിയാസ് അബു, വി സി സിബി, കെ എന്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?