ചെല്ലാര്‍കോവില്‍ അരുവിക്കുഴിയില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു
ചെല്ലാര്‍കോവില്‍ അരുവിക്കുഴിയില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ ചെല്ലാര്‍കോവില്‍ അരുവിക്കുഴിയില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു. സ്വിച്ച് ഓണ്‍ കര്‍മം അഡ്വ. സിറിയക് തോമസ് എംഎല്‍എ നിര്‍വഹിച്ചു. വോള്‍ട്ടേജ് ക്ഷാമംമൂലം പൊറുതിമുട്ടിയ ജനങ്ങളുടെ നിരവധി നാളുകളായുള്ള ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. പുതിയ പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതോടെ പഞ്ചായത്തംഗം ഷീബ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ പ്രതിസന്ധികളെ മറികടന്നുകൊണ്ട് വേഗത്തില്‍ യാഥാര്‍ഥ്യമായത്. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് സ്ഥലസൗകര്യം ഒരുക്കിയ വക്കച്ചന്‍ പട്ടര്‍കാലയ്ക്കും മികച്ച ക്ഷീരകര്‍ഷകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ എംഎല്‍എ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ചക്കുപള്ളം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അജി കീഴ്‌വാറ്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയന്‍ കുഴിക്കാട്ട്, ജയമോള്‍ സാബു, പഞ്ചായത്തംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?