വണ്ടിപ്പെരിയാറില്‍ പൊലീസ് കേന്ദ്രസേന റൂട്ട് മാര്‍ച്ച്
വണ്ടിപ്പെരിയാറില്‍ പൊലീസ് കേന്ദ്രസേന റൂട്ട് മാര്‍ച്ച്

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനാംഗങ്ങള്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച റൂട്ട് മാര്‍ച്ച് വാളാര്‍ഡിയിലെത്തി തിരികെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുക, തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടുകൂടിയാണ് അതാത് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരുടെ നേതൃത്വത്തില്‍ ടൗണുകള്‍ തോറും കേന്ദ്ര സേനാംഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തുന്നത്.
What's Your Reaction?






