വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹവീടൊരുക്കി കെഎസ്ടിഎ
വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹവീടൊരുക്കി കെഎസ്ടിഎ

ഇടുക്കി: അധ്യാപക സംഘടനയായ കെഎസ്ടിഎ നെടുങ്കണ്ടം കൂട്ടാറിലെ നിര്‍ധന വിദ്യാര്‍ഥികളുടെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കി. അസോസിയേഷന്റെ കുട്ടിക്കൊരു വീട് പദ്ധതിപ്രകാരമാണ് 9 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചത്. എം.എം. മണി എംഎല്‍എ താക്കോല്‍ ദാനം നിര്‍വഹിച്ചു. അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ ത്രേസ്യാമ്മ അധ്യക്ഷയായി. എ. എം ഷാജഹാന്‍, ഗോകുല്‍ രാജ്, ഉണ്ണികൃഷ്ണന്‍ കെ.ടി, എം രമേശ്, അപര്‍ണ നാരായണന്‍, കെ.ആര്‍ ഷാജിമോന്‍, എം.ആര്‍ അനില്‍കുമാര്‍, തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മുഴുവന്‍ ഉപജില്ലകളിലും അര്‍ഹരായവര്‍ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ജില്ലയില്‍ അടിമാലി, പീരുമേട്, തൊടുപുഴ ഉപജില്ലകളില്‍ പദ്ധതി നേരത്തെ നടപ്പാക്കിയിരുന്നു.
What's Your Reaction?






