അമ്പലക്കവല മൈത്രി നഗര്‍ റോഡിനോട് നഗരസഭയുടെ അനാസ്ഥ
അമ്പലക്കവല മൈത്രി നഗര്‍ റോഡിനോട് നഗരസഭയുടെ അനാസ്ഥ

ഇടുക്കി: കട്ടപ്പന അമ്പലക്കവല മൈത്രി നഗര്‍ റോഡിനോട് നഗരസഭയുടെ അനാസ്ഥ. ഫണ്ട് അനുവദിച്ചിട്ടും കോണ്‍ട്രാക്ടര്‍ മനപൂര്‍വം നിര്‍മാണം വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള റോഡ് 35 വര്‍ഷം മുമ്പാണ് ടാര്‍ ചെയ്തത്. 25 വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഒരുവര്‍ഷം മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ അറ്റകുറ്റപ്പണികള്‍ക്കായി 9 ലക്ഷം രൂപയും പാച്ച് വര്‍ക്കിനായി 2.5 ലക്ഷവും ഐറീഷ് ഓടയുടെ നിര്‍മാണത്തിനായി 4 ലക്ഷം രൂപയും അനുവദിക്കുകയും ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. 3 ആഴ്ച്ചകള്‍ക്ക് മുമ്പ് കോണ്‍ട്രാക്ടര്‍ 330 മീറ്റര്‍ ദൂരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുത്തി പൊളിച്ചത് കൂടുതല്‍ യാത്രാക്ലേശത്തിന് കാരണമായി. സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. 200-ലേറെ കുടുംബങ്ങള്‍ ഈ മേഖലയില്‍ താമസിക്കുണ്ട്. സമീപത്തെ പാലവും അപകടാവസ്ഥയിലാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മൈത്രി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍.
What's Your Reaction?






