ഇടുക്കി: കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്. അതിര്‍ത്തിയിലെ തമിഴ്‌നാട് ബസ് സ്റ്റാന്‍ഡിലാണ് അപകടം. മരംവീണ് ലോറിക്കുള്ളില്‍ കുടുങ്ങിയ ശ്രീജിത്തിനെ ഫയര്‍ഫോഴ്‌സ് സംഘം മരം മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കു കൂടി അപകടത്തില്‍ പരിക്കേറ്റു.