കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷം 5 മുതല്‍ 8 വരെ

കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷം 5 മുതല്‍ 8 വരെ

Feb 2, 2026 - 15:44
Feb 2, 2026 - 16:00
 0
കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷം 5 മുതല്‍ 8 വരെ
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 5 മുതല്‍ 8 വരെ ആഘോഷിക്കും. 5ന് രാവിലെ 6.30ന് കുര്‍ബാന, വൈകിട്ട് 4.45ന് വികാരി ഫാ. ജോസ് മംഗലത്തില്‍ കൊടിയേറ്റും, കുര്‍ബാനയും നൊവേനയും- ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, തുടര്‍ന്ന് ഇടവകയിലെ വീടുകളിലേക്ക് കഴുന്ന് കൊണ്ടുപോകും. 6ന് രാവിലെ 6.30ന് കുര്‍ബാന, വൈകിട്ട് 4.30ന് കൂട്ടായ്മകളില്‍നിന്ന് കഴുന്നു പ്രദക്ഷിണം, 5ന് കുര്‍ബാന- ഫാ. അഗസ്റ്റിന്‍ നെല്ലിയാനി, ഫാ. ജോണ്‍ വെട്ടുവയലില്‍, ഫാ. ജോര്‍ജ് മണ്ഡപത്തില്‍, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ. ജേക്കബ് ചാത്തനാട്ട്. ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍, 6.30ന് സെമിത്തേരി സന്ദര്‍ശനവും, പ്രാര്‍ഥനയും, 7ന് ഇടവകാംഗങ്ങളുടെ കലാപരിപാടികള്‍. 7ന് രാവിലെ 6.30ന് കുര്‍ബാന, 3.30ന് ജപമാല, 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. വര്‍ഗീസ് മണക്കാട്ട്, 6.30ന് ടൗണ്‍ പ്രദക്ഷിണം, 8ന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, സന്ദേശം- പ്രൊഫ. ഹാരി സി ജോസഫ്. രാത്രി 9ന് കരിമരുന്ന് പ്രയോഗം. 8ന് രാവിലെ 6.30ന് കുര്‍ബാന, 9.30ന് റാസ കുര്‍ബാന- ഫാ. ജോസഫ് നിരവത്ത്, സന്ദേശം- ഫാ. അനൂപ് കരിങ്ങാട്, വൈകിട്ട് 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ഫാ. വര്‍ഗീസ് പാറയ്ക്കല്‍, 6.30ന് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, 7.45ന് സമാപനാശീര്‍വാദം, തുടര്‍ന്ന് പത്തനംതിട്ട റോയല്‍ ബീറ്റ്‌സിന്റെ ഗാനമേള. വാര്‍ത്താസമ്മേളനത്തില്‍ ഫാ. അനൂപ് കരിങ്ങാട്, ജോഷി പുത്തന്‍പുരക്കല്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow