ചെറുതോണിയില്‍ വിശ്വകര്‍മ ദിനാചരണം നടത്തി
ചെറുതോണിയില്‍ വിശ്വകര്‍മ ദിനാചരണം നടത്തി
ഇടുക്കി: ചെറുതോണിയില്‍ നടന്ന വിശ്വകര്‍മ ദിനാചരണം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ വിഭാഗത്തിന്റെ പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ധര്‍മജയന്തി സര്‍ക്കാര്‍ അവധി ദിവസമായി പ്രഖ്യാപിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് വി എം ബിജു അധ്യക്ഷനായി. സംസ്ഥാന യുവജന സംഘം ട്രഷറര്‍ എം ആര്‍ സതീഷ് കുമാര്‍, കെവിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ രാജു, സംസ്ഥാന സമിതിയംഗങ്ങളായ രാജന്‍ കൊടിഞ്ഞിയില്‍, മല്ലിക നീലകണ്ഠന്‍, യൂണിയന്‍ സെക്രട്ടറി ഓമന വിജയകുമാര്‍, വൈസ് പ്രസിഡന്റുമാരായ ബൈജു അഞ്ചല്‍കുന്നേല്‍, പ്രശാന്ത് ഞവരക്കാട്ട്, ജോയിന്റ് സെക്രട്ടറിമാരായ മനോജ് സോമന്‍, വിനോദ് കുമാര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ സുകുമാരന്‍ തൊണ്ടിപ്പാറ, സാബു പൂവത്തുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?