നത്തുകല്ല്- അടിമാലി റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍
നത്തുകല്ല്- അടിമാലി റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: നത്തുകല്ല്- അടിമാലി റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കിഫ്ബി ഫണ്ടില്‍നിന്ന് 55 കോടി രൂപ മുതല്‍മുടക്കിയാണ് നിര്‍മാണം ആരംഭിച്ചത്. നിലവില്‍ നത്തുകല്ല് മുതല്‍ കമ്പിളികണ്ടം വരെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കമ്പിളിക്കണ്ടം മുതല്‍ ഫറൂഖ്‌സിറ്റി വരെയുള്ള ഭാഗങ്ങളില്‍ ആവശ്യത്തിന് വീതിയില്ലാത്തതും ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിന്റെ സംരക്ഷണഭിത്തിക്കായി കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ ഇടിഞ്ഞുപോകുന്നതും പ്രതിസന്ധിയാണ്. ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടിമാലി, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കും മൂന്നാര്‍, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇതുവഴി വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. റോഡിന്റെ നിര്‍മാണത്തിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്‌നത്തില്‍ അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെടല്‍ നടത്തണമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ പറഞ്ഞു.
What's Your Reaction?