അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്കേറുന്നു: അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് നാട്ടുകാര്‍
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്കേറുന്നു: അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് നാട്ടുകാര്‍

ഇടുക്കി: വേനലവധി ആരംഭിച്ചതോടെ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. തൂക്കുപാലം നിര്‍മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തിനാല്‍ അപകടാവസ്ഥയിലാണെന്നും കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ വിഷയത്തില്‍ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒരേ സമയം 30 പേര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. എന്നാല്‍ 70 പേര്‍ വരെ ഒരേസമയം പാലത്തില്‍ കയറുന്നതും സഞ്ചാരികളില്‍ ചിലര്‍ പാലം ശക്തമായി കുലുക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നു. കാഞ്ചിയാര്‍-അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഫണ്ട് അനുവധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കും യാതൊരുവിധ നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ ആഴമറിയാതെ ഇടുക്കി ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങുന്നതും അപകടഭീഷണിയുയര്‍ത്തുന്നു. എത്രയും വേഗം ജില്ലാ ഭരണകൂടം ഇടപെട്ട് തൂക്കുപാലം നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും പ്രദേശത്ത് സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ഹോം ഗാര്‍ഡുകളെ നിയമിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






