വണ്ടിപ്പെരിയാര്‍ ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവവും മാടന്‍ പൂജയും
വണ്ടിപ്പെരിയാര്‍ ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവവും മാടന്‍ പൂജയും

ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമല എസ്റ്റേറ്റ് ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ചിത്തിര തിരുവിഴ ഉത്സവവും മാടന്‍ പൂജയും നടന്നു. ഇതിന് മുന്നോടിയായി മഹാകുംഭാഭിഷേകവും നടന്നു. സമാപന ദിനത്തില്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, മുളപ്പയര്‍ എടുപ്പ്, ആഴിപൂജ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. നെല്ലിമല ജങ്ഷന്‍ മുനിയാണ്ടിസ്വാമി ക്ഷേത്രത്തില്‍ നിന്ന് നടന്ന തീച്ചട്ടി ഘോഷയാത്രയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. തുടര്‍ന്ന് അമ്മന്‍ പൂജയും ആഴിയിറങ്കല്‍ എന്നിവയും നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ ആഴിയിറങ്കല്‍ പൂജയില്‍ പങ്കാളികളായി. അര്‍ധരാത്രിയിലാണ് മാടന്‍ പൂജ നടന്നത്. വണ്ടിപ്പെരിയാര്‍, പീരുമേട്, കുമളി മേഖലകളില്‍ നിന്നുള്ള നിരവധിപേര്‍ പൂജ കാണാന്‍ എത്തിയിരുന്നു.
What's Your Reaction?






