ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. ചേലച്ചുവട്ടില്‍വച്ച് നടന്ന വോളിബോള്‍ മത്സരത്തോടെയാണ് പരിപാടി തുടങ്ങിയത്. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു നിള, വി എ ഉലഹന്നന്‍, സോണ ട്രീസാ ജോബി, മോളി ടോമി, ബിജി കണ്ണന്‍, ടെസി ജോസഫ്, സ്റ്റിഫന്‍ ജോര്‍ജ്, കെ കെ അജിത്ത്കുമാര്‍, സുബി കുന്തളായി, സെക്രട്ടറി ഷൗജാമോള്‍ പി കോയ എന്നിവര്‍ സംസാരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, കഞ്ഞിക്കുഴി പഞ്ചായത്ത് അസൂത്രണ സമതി ഉപാധ്യക്ഷന്‍ ജോബി ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?