അവധിക്കാല തിരക്കിലും തേക്കടിയിലെ ബോട്ടുകള്‍ കരയ്ക്ക്: വലഞ്ഞ് സഞ്ചാരികള്‍ 

അവധിക്കാല തിരക്കിലും തേക്കടിയിലെ ബോട്ടുകള്‍ കരയ്ക്ക്: വലഞ്ഞ് സഞ്ചാരികള്‍ 

Nov 21, 2026 - 11:34
 0
അവധിക്കാല തിരക്കിലും തേക്കടിയിലെ ബോട്ടുകള്‍ കരയ്ക്ക്: വലഞ്ഞ് സഞ്ചാരികള്‍ 
This is the title of the web page

ഇടുക്കി: തേക്കടിയിയില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് തുടരുന്നതിനിടെ ബോട്ടുകള്‍ കരയില്‍ കയറ്റിവച്ച് അധികൃതരുടെ അനാസ്ഥ. കെടിഡിസി, വനം വകുപ്പുകളുടെ രണ്ട് ഇരുനില ബോട്ടുകളാണ് തടാകതീരത്ത് വിശ്രമിക്കുന്നത്. കെടിഡിസിയുടെ 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടും വനംവകുപ്പിന്റെ 60 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടും കരയിലായതോടെ ദിവസേന 900  സഞ്ചാരികള്‍ക്കാണ് ബോട്ട് സവാരിക്കുള്ള അവസരം നഷ്ടമാകുന്നത്. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ കെടിഡിസി, വനം വകുപ്പുകളുടെ നാല് ബോട്ടുകള്‍ മാത്രമാണ് തടാകത്തില്‍ സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ ആകെ 218 പേര്‍ക്ക് മാത്രമാണ് ഒരുസമയം സവാരി നടത്താനാവുക. ബോട്ടുകളുടെ എണ്ണം കുറഞ്ഞതും സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതും പ്രതിസന്ധിയിലായി. ടിക്കറ്റുകള്‍ ദിവസകൂലിക്ക് ആളെ ക്യൂവില്‍ നിര്‍ത്തിയാണ് കരിഞ്ചന്ത ലോബി കൈക്കലാക്കുന്നത്. 255 രൂപയുടെ ബോട്ട് ടിക്കറ്റ്  1000 - 1500 രൂപ നിരക്കിലാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ടിക്കറ്റ് കരിഞ്ചന്ത ഭരണം മാറിയതോടെ കൂടുതല്‍ ശക്തമായതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. നിലവിലുള്ള ബോട്ട് ടിക്കറ്റില്‍ പകുതി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ടെങ്കിലും ഇതും ടിക്കറ്റ് കരിഞ്ചന്തക്കാര്‍ കൈക്കലാക്കുന്നു. കെടിഡിസി ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന ടിക്കറ്റ് കൂടി കഴിയുമ്പോള്‍ തേക്കടിയിലെത്തി കാത്തുനില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ നിലവില്‍ 50 ല്‍ താഴെ ടിക്കറ്റ് മാത്രമാണ് ശേഷിക്കുന്നത്. 7 വര്‍ഷത്തിലേറെയായി മാറ്റിയിടപ്പെട്ട ജലരാജയെന്ന ഇരുനില ബോട്ട് ഇപ്പോഴും തീരത്ത് കിടന്ന് നശിക്കുകയാണ്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow