പട്ടാപ്പകൽ യുവതിയെ വീട്ടിൽ കയറി കല്ലുകൊണ്ട് ആക്രമിച്ചു
പട്ടാപ്പകൽ യുവതിയെ വീട്ടിൽ കയറി കല്ലുകൊണ്ട് ആക്രമിച്ചു

ദേവികുളത്ത് പട്ടാപ്പകൽ വീട് കയറി ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറിയയാൾ യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകൽ 12.30ഓടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപ്പെട്ട പ്രദേശത്താണ് വീട്.
What's Your Reaction?






