രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രം ഭരിച്ച കോൺഗ്രസ്സും ബി.ജെ.പിയുമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം
രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രം ഭരിച്ച കോൺഗ്രസ്സും ബി.ജെ.പിയുമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം

രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രം ഭരിച്ച കോൺഗ്രസ്സും ബി.ജെ.പിയുമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. കുമളിയിൽ കേരളാ കോ.ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മോദിയും സംഘവും തകർത്തു.കേരളത്തിൽ ഏറ്റവുമധികം വില തകർച്ച നേരിട്ടത് റബ്ബർ കൃഷിക്കാണ്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് ജീവിത സുരക്ഷയില്ല എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ഹോളിഡേ ഹോം പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര റാലിയിൽ നിരവധി പേർ പങ്കെടുത്തു. തുടർന്ന് കുമളി പൊതുവേദിയിൽ നടന്ന സമ്മേളനത്തിൽ കെ.സി.ഇ.യു സംസ്ഥാന കമ്മറ്റി അംഗം പി.ജി.അജിത അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എം എൽ എ, നേതാക്കളായ കെ എസ് സുനിൽകുമാർ, കെ.എസ്. മോഹനൻ, എൻ.കെ.രാമചന്ദ്രൻ, പി.എം. വഹീദ, ആർ.തിലകൻ, എം.തങ്കദുര, ഇ.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






