ഇടതുപക്ഷ സര്‍ക്കാരിന്റെ പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന പരിപാടി: കട്ടപ്പന നഗരസഭ വികസനസദസ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് ഭരണസമിതി

ഇടതുപക്ഷ സര്‍ക്കാരിന്റെ പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന പരിപാടി: കട്ടപ്പന നഗരസഭ വികസനസദസ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് ഭരണസമിതി

Oct 17, 2025 - 17:37
 0
ഇടതുപക്ഷ സര്‍ക്കാരിന്റെ പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന പരിപാടി: കട്ടപ്പന നഗരസഭ വികസനസദസ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് ഭരണസമിതി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ വികസന സദസ് ബഹിഷ്‌കരിച്ച് യുഡിഎഫ് ഭരണസമിതി. ഇടതുപക്ഷ സര്‍ക്കാരിന്റെ വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികസന സദസ് നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. സദസ് നഗരസഭയില്‍ നടത്തേണ്ടതില്ലെന്നാണ് കൗണ്‍സില്‍ തീരുമാനം. സദസ് സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെ മേല്‍ ഇടതുപക്ഷ സഹകരണത്തോടെ സമ്മര്‍ദ്ദം ചെലുത്തുന്ന ഉദ്യോഗസ്ഥ മേധാവികളുടെ നീക്കം ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കമ്മിറ്റി ആരോപിച്ചു. നഗരസഭയ്ക്ക് ഇല്ലാത്തൊരു പ്രോജക്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ കരുവാക്കി നടത്തുന്ന പരിപാടികള്‍ക്ക് നഗരസഭ ഭരണസമിതിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. നഗരസഭാ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, നഗരസഭ ചെയര്‍പേഴ്സണ്‍ എന്നിവരെ ഭീഷണിപ്പെടുത്തി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് ഉദ്യോഗതലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്നതല്ല. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇടതുസര്‍ക്കാരിന്റെ സദസിന്റെ ആവശ്യമില്ലെന്നും അതിനുള്ള സംഘടനാസംവിധാനം ഐക്യജനാധിപത്യ മുന്നണിക്കുണ്ടെന്നും ഭരണസമിതി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് സര്‍ക്കാര്‍ സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുപകരം 4 ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി പരിപാടി നടത്തണമെന്ന് പറയുന്നത് ശരിയായ നടപടി അല്ലെന്നും ഭരണസമിതി കുറ്റപ്പെടുത്തി. വികസന സദസ് എന്ന തട്ടിപ്പില്‍ പങ്കെടുത്ത് വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്സണ്‍ ബീന ടോമി, വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ ജെ ബെന്നി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായി, ജാന്‍സി ബേബി, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി, സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow