എസ്എച്ച് രോഗബാധ: മാങ്കുളം സ്വദേശിയുടെ 3 കന്നുകാലികള്‍ ചത്തു
എസ്എച്ച് രോഗബാധ: മാങ്കുളം സ്വദേശിയുടെ 3 കന്നുകാലികള്‍ ചത്തു

ഇടുക്കി: എച്ച്എസ് രോഗബാധയേറ്റ് കന്നുകാലികള്‍ ചത്തതോടെ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ്. മാങ്കുളം നെല്ലിക്കശേരി ബാബുരാജിന്റെ മൂന്ന് പശുക്കളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചത്തത്. 4 വലിയ പശുക്കളാണ് ബാബുരാജിനുണ്ടായിരുന്നത്. 35 ലിറ്ററോളം പാലുല്പാദിപ്പിക്കുകയും 1700 രൂപക്കടുത്ത് ദിവസേന വരുമാനവും ഇതില്‍ നിന്ന് ലഭിച്ചിരുന്നു.
രോഗബാധയേറ്റ് പശുക്കള്‍ ചത്തതിലൂടെ 2 ലക്ഷം രൂപയുടെ നഷ്ടമാണ് ബാബുരാജിനുണ്ടായത്. പശുക്കളുടെ ചികിത്സയ്ക്കും ഇവയെ മറവുചെയ്യുന്നതിനുമായി 50000 രൂപ ചെലവഴിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ നഷ്ടത്തിന്റെ ആഘാതം കുറക്കാമെന്ന പ്രതീക്ഷയാണ് ബാബുരാജിന്. എച്ച്എസ് രോഗബാധയെ പ്രതിരോധിക്കാന്‍ കന്നുകാലികള്‍ക്ക് വാക്സിന് ലഭ്യമാക്കി നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അവശേഷിക്കുന്ന ഒരു പശുവിനും രണ്ട് കിടാക്കള്‍ക്കും രോഗം വരാതിരിക്കാന്‍ തൊടുപുഴയില്‍നിന്ന് വാക്സിന് എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് രോഗബാധ തിരിച്ചറിഞ്ഞത്.
What's Your Reaction?






