മുതുവാന്‍കുടി മാലിന്യസംസ്‌കരണ കേന്ദ്രം: പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതി 

മുതുവാന്‍കുടി മാലിന്യസംസ്‌കരണ കേന്ദ്രം: പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതി 

Jun 30, 2025 - 14:34
 0
മുതുവാന്‍കുടി മാലിന്യസംസ്‌കരണ കേന്ദ്രം: പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതി 
This is the title of the web page

ഇടുക്കി: വെള്ളത്തൂവല്‍ മുതുവാന്‍കുടിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി  ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി. ചെറിയൊരു സംഭവത്തെക്കുറിച്ച് കോടികളുടെ അഴിമതി നടക്കുന്നുവെന്ന്  ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ മോഷണം നടന്നതായും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുവെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മാലിന്യ പരിപാലന കേന്ദ്രത്തില്‍ 15 ചാക്ക് പ്ലാസ്റ്റിക് മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പെലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പഞ്ചായത്തിനെതിരെ നടക്കുന്ന കുപ്രചാരണങ്ങളും സമരകോലാഹലങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ വ്യക്തമാക്കി. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് 24-ാംസ്ഥാനവും സ്വരാജ് ട്രോഫിയും നേടിയെടുത്ത പഞ്ചായത്താണ് വെള്ളത്തൂവല്‍. മാലിന്യപരിപാലനത്തില്‍ ജില്ലയില്‍ മൂന്നാംസ്ഥാനവും ബ്ലോക്കില്‍ ഒന്നാംസ്ഥാനവുമുണ്ട്.  മാലിന്യപരിപാലനത്തില്‍ പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന പ്രചാരണം വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow