ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് തടിയമ്പാട് കമ്യൂണിറ്റി ഹാളില്‍ നടന്നു. ഡെപ്യൂട്ടി കലക്ടര്‍ സുഹറ എ മുഖ്യ വരണാധികാരിയായിരുന്നു. 14 അംഗങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. മുതിര്‍ന്ന അംഗം വി എ ഉലഹന്നാന് ആദ്യം സത്യവാചകം ചെല്ലി നല്‍കി. തുടര്‍ന്ന് അദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി നല്‍കി. ബിഡിഒ ഷൗജാമോള്‍ പി കോയ നേതൃത്വം നല്‍കി.
What's Your Reaction?