ബ്രോക്കോളി തേടി  ശ്രീനിവാസന്‍ ഇരട്ടയാറിലെത്തിയത് 2013ല്‍:  ഓര്‍മ പങ്കുവച്ച് സി ആര്‍ നഴ്‌സറി ഉടമ ബിജു  

ബ്രോക്കോളി തേടി  ശ്രീനിവാസന്‍ ഇരട്ടയാറിലെത്തിയത് 2013ല്‍:  ഓര്‍മ പങ്കുവച്ച് സി ആര്‍ നഴ്‌സറി ഉടമ ബിജു  

Dec 21, 2025 - 11:50
 0
ബ്രോക്കോളി തേടി  ശ്രീനിവാസന്‍ ഇരട്ടയാറിലെത്തിയത് 2013ല്‍:  ഓര്‍മ പങ്കുവച്ച് സി ആര്‍ നഴ്‌സറി ഉടമ ബിജു  
This is the title of the web page

ഇടുക്കി: സിനിമയെയും കൃഷിയെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു അന്തരിച്ച നടന്‍ ശ്രീനിവാസന്‍. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ബ്രോക്കോളിയുടെ തൈ തേടി 2013ലാണ് ശ്രീനിവാസന്‍ ഇരട്ടയാര്‍ നാങ്കുതൊട്ടിയിലുള്ള സി ആര്‍ നഴ്‌സറിയിലെത്തിയത്. 12 വര്‍ഷം മുമ്പ് തന്റെ പച്ചക്കറി നഴ്‌സറിയില്‍ അദ്ദേഹം എത്തിയ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ചുക്കുറുമ്പേല്‍ ബിജു. അന്ന് കേരളത്തില്‍ അപൂര്‍വമായി കാണുന്ന ഈ പച്ചക്കറി സി ആര്‍ നഴ്‌സറിയില്‍ ഉണ്ടെന്ന് അറിഞ്ഞാണ് ശ്രീനിവാസന്‍ ബിജുവിനെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ആദ്യം ആരെങ്കിലും തന്നെ കബളിപ്പിക്കാന്‍  വിളിച്ചതാകുമെന്നാണ് ബിജുവിന് തോന്നിയത്. എന്നാല്‍ കബളിപ്പിക്കുകയല്ലെന്നും താന്‍ യഥാര്‍ത്ഥ സിനിമ നടന്‍ ശ്രീനിവാസന്‍ തന്നെയാണെന്ന് ബിജുവിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്  2013 ഡിസംബര്‍ 13ന് ശ്രീനിവാസന്‍ സിആര്‍ നഴ്‌സറിയില്‍ എത്തി. പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രദേശവാസികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ ശ്രീനിവാസിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അദ്ദേഹം പച്ചക്കറി ഉല്‍പാദനത്തെ കുറിച്ചും കൃഷി രീതികളെകുറിച്ചും നേരിട്ട് കണ്ടും ചോദിച്ചും മനസിലാക്കി. തിരികെ പോകുമ്പോള്‍ ബ്രോക്കോളിയുടെ ഉള്‍പ്പെടെയുള്ള തൈകളും അദ്ദേഹം. തുടര്‍ന്ന് 12 ലേറെ തവണ ബിജു അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മരുന്നാകണമെന്നാണ് അന്ന് ശ്രീനിവാസന്‍ നഴ്‌സറിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അടക്കം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം തനിക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow