കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം 22ന്
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം 22ന്
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 22ന് കട്ടപ്പനയില്‍ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള ആലോചന യോഗം ചേര്‍ന്നു. പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. കട്ടപ്പനയിലെ ഇരുപതിലേറ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 22ന് വൈകിട്ട് 5.30ന് ടൗണ്‍ഹാളിന് മുമ്പില്‍നിന്ന് 100 ക്രിസ്മസ് പാപ്പാമാരെ അണിനിരത്തി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ക്രിസ്മസ് റാലി നടത്തും. റാലി മിനി സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ കരോള്‍ ഗാനം ആരംഭിക്കും. തുടര്‍ന്ന് ക്രിസ്മസ് കേക്ക് മുറിക്കും. വിവിധ മത മേലധ്യക്ഷന്‍മാരും വിവിധ സംഘടന പ്രതിനിധികളും സന്ദേശം നല്‍കും. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, ജോയി ആനിത്തോട്ടം, മര്‍ച്ചന്റ് യൂത്ത് വിങ്ങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, സെക്രട്ടറി ജിനേഷ് കക്കാട്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിആര്‍ഒ അനില്‍ പുനര്‍ജനി, വിവിധ സംഘടന, ക്ലബ്ബ് ഭാരവാഹികള്‍ പങ്കെടുത്തു.
What's Your Reaction?