വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നര പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചു: സംഭവം രാജകുമാരിയില്‍
വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നര പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചു: സംഭവം രാജകുമാരിയില്‍
ഇടുക്കി: രാജകുമാരിയില്‍ വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നര പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി പകല്‍ സമയത്ത് മോഷണം നടത്തിയത്. രാജകുമാരി നടുമറ്റം സ്വദേശി മറിയകുട്ടി (80) യുടെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ 9ഓടെയാണ് മോഷണം നടന്നത്. സംഭവസമയം മറിയകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ എത്തിയ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചു. ഇതെടുക്കാനായി മറിയകുട്ടി വീടിനുള്ളിലേക്ക് പോയപ്പോള്‍ സംഘം പുറകെ കയറി ഡൈനിങ് ടേബിളില്‍ മറിയകുട്ടിയെ കെട്ടിയിട്ടശേഷം മാലയും പണവും അപഹരിച്ച് കടന്നുകളയുകയായിരുന്നു. മറിയകുട്ടി പരിസരത്തുണ്ടായിരുന്നവരെ വിവരം അറിയിച്ചശേഷം രാജാക്കാട് പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മേഖലയില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
What's Your Reaction?