ഏലപ്പാറ- ഹെലിബറിയ- വള്ളക്കടവ് റോഡില്‍ കോണ്‍ക്രീറ്റിങ് തുടങ്ങി
ഏലപ്പാറ- ഹെലിബറിയ- വള്ളക്കടവ് റോഡില്‍ കോണ്‍ക്രീറ്റിങ് തുടങ്ങി

ഇടുക്കി: ഏലപ്പാറ- ഹെലിബറിയ- വള്ളക്കടവ് റോഡില്‍ കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചതോടെ നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും ജോസ് കെ മാണി എംപിയുടെ ഫണ്ടില്‍ നിന്ന് 5 ലക്ഷവും മുതല്‍മുടക്കിയാണ് നിര്‍മാണം.
ചപ്പാത്തില്‍നിന്ന് പുതുവയല്‍ പാലം, ഹെലിബറിയ വഴി ഏലപ്പാറയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പാതയുടെ ഭൂരിഭാഗത്തും കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. ഏലപ്പാറ പഞ്ചായത്തംഗം നിഷ റെജിയുടെ ഇടപെടലിലാണ് അറ്റകുറ്റപ്പണിക്കായി ജോസ് കെ മാണി എംപിയും വാഴൂര്‍ സോമന്‍ എംഎല്‍എയും തുക അനുവദിച്ചത്.
What's Your Reaction?






