മൂന്നാര്‍ ലക്ഷംനഗറില്‍ നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നു
മൂന്നാര്‍ ലക്ഷംനഗറില്‍ നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നു

ഇടുക്കി: നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നതോടെ മൂന്നാര്‍ ലക്ഷംനഗറിലേക്കുള്ള പാതയില്‍ യാത്രാക്ലേശം. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേയ്ക്കുള്ള സ്ലാബുകളാണ് കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ തകര്‍ന്നത്. ഇതോടെ വയോധികരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലാണ്. നിലവില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് പ്രധാന പാതയിലെത്തുന്നത്. നടപ്പാതയോടുചേര്‍ന്നുള്ള മണ്‍തിട്ടയും അപകടാവസ്ഥയിലാണ്. മണ്‍തിട്ട ഇടിഞ്ഞാല്‍ പ്രദേശവാസിയുടെ വീടിന് കേടുപാട് സംഭവിക്കും. മൂന്നാര്‍ ലക്ഷംനഗറിലുണ്ടായ മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






