ജില്ലാ ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ് സഹകരണ സംഘം  യാത്രയയപ്പ് സമ്മേളനം നടത്തി

ജില്ലാ ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ് സഹകരണ സംഘം  യാത്രയയപ്പ് സമ്മേളനം നടത്തി

Apr 29, 2025 - 10:43
 0
ജില്ലാ ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ് സഹകരണ സംഘം  യാത്രയയപ്പ് സമ്മേളനം നടത്തി
This is the title of the web page

ഇടുക്കി: ജില്ലാ ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ് സഹകരണ സംഘം സെക്രട്ടറി സന്തോഷ് കുമാര്‍ കെ ബി ക്ക്  യാത്രയയപ്പ് നല്‍കി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി യോഗം ഉദ്ഘാടനം ചെയ്തു. 27 വര്‍ഷത്തെ സേവനത്തിനുശേഷമാണ് സന്തോഷ് കുമാര്‍ വിരമിക്കുന്നത്. സംഘം ഓഡിറ്റോറിയത്തില്‍ സഹപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സന്തോഷിനെ ആദരിച്ചു.  പ്രസിഡന്റ് സന്തോഷ് എ  ജി അധ്യക്ഷനായി. സഹകരണസംഘം ജോയിന്‍ രജിസ്ട്രാര്‍ റൈനു തോമസ്, വൈസ് പ്രസിഡന്റ് സഞ്ജയ് കബീര്‍, സ്ഥാപക പ്രസിഡന്റ് കെ എ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow