കോവിൽ മലയിലെ ചെക്ക്ഡാം ഉപയോഗപ്രദമാക്കണമെന്ന് നാട്ടുകാർ
കോവിൽ മലയിലെ ചെക്ക്ഡാം ഉപയോഗപ്രദമാക്കണമെന്ന് നാട്ടുകാർ

ഇടുക്കി : കോവിൽമലയിൽ ജലസേചന വകുപ്പിന്റെ ചെക്ക് ഡാം ഉണ്ടെങ്കിലും ജനങ്ങൾക്ക് ഗുണമില്ല.കാൽനൂറ്റാണ്ട് മുൻപ് നിർമ്മിച്ച ചെക്ക് ഡാം ഉപയോഗപ്രദമാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാർക്ക് ഇടയിൽ ഉയരുന്ന ആവശ്യം.
കോവിൽമല അംഗനവാടിക്ക് സമീപമാണ് 25 വർഷം മുൻപ് ജലസേചന വകുപ്പ് നിർമ്മിച്ച ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്.ഈ മേഖലയിലുള്ള കാർഷികാവശ്യങ്ങൾക്ക് സൗകര്യം ഒരുക്കുകയാണ് അന്ന് ഉദ്യോഗസ്ഥർ ലക്ഷ്യമിട്ടത്.എന്നാൽ ഇത് വിജയിച്ചില്ല.നിലവിൽ കുട്ടികൾ നീന്തൽ പഠിക്കുന്ന ഒരിടം മാത്രമാണ് ഈ ചെക്ക് ഡാം. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് കോവിൽമല. ചെക്ക് ഡാം ഉപയോഗപ്രദമാക്കി കുടിവെള്ള പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലപ്പഴക്കം ഉണ്ടെങ്കിലും ഡാമിന് മറ്റ് കേടുപാടുകൾ ഒന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാ കാലാവസ്ഥയിലും ജല സമൃദ്ധമാണ്
What's Your Reaction?






