അയ്യപ്പന്‍കോവില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൊതുശൗചാലയം ശുചീകരിക്കാന്‍ നടപടിയില്ല
അയ്യപ്പന്‍കോവില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൊതുശൗചാലയം ശുചീകരിക്കാന്‍ നടപടിയില്ല

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൊതുശൗചാലയം ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം നിമിത്തം സമീപത്തെ ഗവ. സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
8 വര്‍ഷം മുമ്പ് നിര്‍മിച്ച ശൗചാലയം ആദ്യ സമയങ്ങളില്‍ ശബരിമല സീസണില്‍ മാത്രമാണ് തുറന്നുനല്‍കിയിരുന്നത്. പിന്നീട് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വിട്ടു നല്‍കി. ശുചീകരണ തൊഴിലാളികള്‍ ഉണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ ശുചീകരണം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 2 സെക്ഷന്‍ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് തുറന്നു നല്‍കിയിരിക്കുന്നത്. ഇത് വൃത്തിഹീനമായി കിടക്കുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തുന്ന പൊതുജനങ്ങള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എത്രയും വേഗം അധികൃതര്‍ ഇടപെട്ട് ശൗചാലയം ശുചീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






