മുഹമ്മദ് മൂന്നിലും ഒന്നാമൻ
മുഹമ്മദ് മൂന്നിലും ഒന്നാമൻ

കട്ടപ്പന: മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം സ്വന്തം പേരിൽ കുറിച്ച് കല്ലാർ ജിഎച്ച്എസ്എസിലെ മുഹമ്മദ് യാസിൻ. യുപി ജനറൽ വിഭാഗത്തിൽ അറബിക് പദ്യം ചെല്ലലിലും അറബിക് കലോത്സവത്തിൽ അറബിഗാനം, ഖുർആൻ പാരായണം എന്നീ വിഭാഗത്തിലുമാണ് വിജയിയായത്. കഴിഞ്ഞവർഷവും അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. വണ്ടിപ്പെരിയാറിൽ പട്ടാണിയിൽ ഷിയാസ് മൗലവി- സൽമ ദമ്പതികളുടെ മകനാണ്.
What's Your Reaction?






