കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഷാജി വെള്ളംമാക്കലിന്
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഷാജി വെള്ളംമാക്കാലിന്
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷാജി വെള്ളംമാക്കാലിന്. നിലവിലെ ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ നഗരസഭയിലേക്ക് മത്സരിക്കുന്നതിനാലാണ് ഡിസംബര്‍ 14 വരെ ഷാജി വെള്ളംമാക്കലിന് ചുമതല നല്‍കിയത്. കെഎസ്‌യുവിലൂടെ കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ഷാജി കെഎസ്‌യു താലൂക്ക് സെക്രട്ടറി, പാരലല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, നിയോജകമണ്ഡലം സെക്രട്ടറി, സംസ്‌കാരസാഹിതി ജില്ലാ സെക്രട്ടറി, വിചാര്‍വിഭാഗ് ജില്ലാ സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഷാജി വെള്ളംമാക്കല്‍ കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. കട്ടപ്പന ബ്ലോക്ക് കമ്മുറ്റിക്ക് കിഴില്‍ വരുന്ന 4 പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യുഡിഎഫിന് മികച്ച വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഷാജി പറഞ്ഞു.
What's Your Reaction?

