യുഡിഎഫ് മരിയാപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് മരിയാപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് മരിയാപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മരിയാപുരം പഞ്ചായത്തിലെ 14 സ്ഥാനാര്‍ഥികള്‍, മരിയാപുരം ബ്ലോക്കില്‍നിന്നുള്ള എ.പി ഉസ്മാന്‍, ഇടുക്കി ബ്ലോക്കില്‍നിന്നുള്ള ടെസി തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനില്‍നിന്നുള്ള ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും ഇടുക്കിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോബി തൈയ്യില്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതിയംഗം നോബിള്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്, ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

