മന്ത്രി റോഷി അഗസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി 

മന്ത്രി റോഷി അഗസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി 

Sep 2, 2025 - 18:02
 0
മന്ത്രി റോഷി അഗസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി 
This is the title of the web page

ഇടുക്കി: ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ മുഴുവന്‍ കര്‍ഷകരെയും സംരക്ഷിച്ച എല്‍ഡിഎഫ് ഗവണ്‍മെന്റിനെയും അതിനുവേണ്ടി പ്രയത്‌നിച്ച മന്ത്രി റോഷി അഗസ്റ്റിനേയും അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ്് കമ്മിറ്റി അംഗം അഡ്വ. മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷനായി. നിലവിലെ ചട്ടങ്ങള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉതക്കുന്നതാണെന്ന് മനസിലാക്കിയ രാഷ്ട്രീയ നേതൃത്വം ജനശ്രദ്ധ തിരിക്കുന്നതിനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്. സബ്ജക്ട് കമ്മിറ്റിയിലേക്ക് പോയിട്ടുള്ള ചട്ട രൂപീകരണത്തിന് ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാന്‍ യുഡിഎഫിന് കഴിയാത്തത് അവര്‍ ചട്ടത്തെ അംഗീകരിക്കുന്നതായാണ് വ്യക്തമാക്കുന്നതെന്ന് അഡ്വ. മനോജ് എം തോമസ് പറഞ്ഞു. ഇനിയും ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങളുമായി പൊതുജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജോമോന്‍ പൊടിപാറ പറഞ്ഞു. മാത്യു വാലുമ്മല്‍, ബിജു ഐക്കര, ഷാജി കൂത്തോടി, ബിജു വാഴപ്പനാടി, ജോണി ചെമ്പുകട എന്നിവര്‍ സംസാരിച്ചു. വിപിന്‍ സി അഗസ്റ്റീന്‍, ആല്‍ബിന്‍ ആന്റണി വറപോളയ്ക്കല്‍, ജോമറ്റ് ഇളംതുരുത്തിയില്‍, സാജന്‍ കൊച്ചുപറമ്പില്‍, പ്രിന്റോ കട്ടക്കയം, ബ്രീസ്‌ജോയ് മുള്ളൂര്‍, അനീഷ് ആന്റണി, അനീഷ് കടുമാക്കല്‍, മാത്യു അഗസ്റ്റിന്‍, ജിജുമോന്‍ വരയാത്ത്കരോട്ട്, അജേഷ് തട്ടാംപറമ്പില്‍, സോബിന്‍ ഇലവുംപാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow