വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ മേല്‍ കോടതികളെ സമീപിക്കം: പി കെ ശ്രീമതി

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ മേല്‍ കോടതികളെ സമീപിക്കം: പി കെ ശ്രീമതി

Dec 23, 2023 - 23:23
Jul 7, 2024 - 23:34
 0
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ മേല്‍ കോടതികളെ സമീപിക്കം: പി കെ ശ്രീമതി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ മേല്‍ കോടതികളെ സമീപിക്കാനാണ് സര്‍ക്കാര്‍ നിലപാടെന്നും പി കെ ശ്രീമതി. സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കിയത് ഇടതു സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു. വണ്ടിപ്പെരിയാറിലെ കേസിലെ കോടതി വിധിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചുരക്കുളംകവലയില്‍ നിന്ന് ആരംഭിച്ച് സമ്മേളന വേദിയില്‍ സമാപിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ലിസി ജോസഫ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന പ്രസിഡണ്ട് സൂസന്‍ കോടി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശൈലജ സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ എം ഉഷ, ജില്ലാ കമ്മിറ്റി അംഗം നിര്‍മ്മല നന്ദകുമാര്‍, പീരുമേട് ഏരിയാ സെക്രട്ടറി ആല്‍ഫി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൊതുസമ്മേളനത്തിന് ശേഷം പി കെ ശ്രീമതി, സി എസ് സുജാത, ശൈലജാ സുരേന്ദ്രന്‍, എന്നിവര്‍ സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്, സംസ്ഥാന പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആ തിലകന്‍, സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow