ക്രിസ്മസ് ആഘോഷം: വെള്ളയാംകുടി സെന്റ് ജെറോംസില്‍ നക്ഷത്രക്കൂടാരം
ക്രിസ്മസ് ആഘോഷം: വെള്ളയാംകുടി സെന്റ് ജെറോംസില്‍ നക്ഷത്രക്കൂടാരം

ഇടുക്കി: ക്രിസ്മസ് രാവുകളെ വരവേറ്റ് വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളുകള്‍ അണിഞ്ഞൊരുങ്ങി. വിവിധ വര്‍ണങ്ങളിലുള്ള 250ലേറെ നക്ഷത്രങ്ങള്‍ കൊണ്ട് സ്‌കൂള്‍ അലങ്കരിച്ചിരിക്കുകയാണ്. 12 കുട്ടികള്‍ മൂന്നുദിവസം കൊണ്ടാണ് പത്രക്കടലാസും വര്‍ണ പേപ്പറുകളും ഉപയോഗിച്ച് നക്ഷത്രങ്ങള്‍ തയ്യാറാക്കിയത്. പ്രഥമാധ്യാപിക വിന്‍സി സെബാസ്റ്റ്യന്‍, അധ്യാപകരായ ബെന്നി കെ.പി, മേരി ജോസഫ്, ജിജാമോള്‍ എബ്രാഹം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






