മൂന്നാര്‍ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
മൂന്നാര്‍ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. നല്ലതണ്ണി ഐടിഡിയിലെത്തിയ വിരികൊമ്പന്‍ വ്യാപക കൃഷിനാശമുണ്ടാക്കി. ഒറ്റക്കൊമ്പന്‍ അടക്കം പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കാലവര്‍ഷത്തിനൊപ്പം കാട്ടാന ശല്യവും രൂക്ഷമായാല്‍ ജീവിതം ദുസഹമാകുമെന്ന് തൊഴിലാളികള്‍ പറയുന്നു. നല്ലതണ്ണി കല്ലാര്‍ മാലിന്യ പ്ലാന്റിന് സമീപമുള്ള പ്രദേശമാണിവിടം. വനത്തില്‍ തീറ്റ ലഭിച്ച് തുടങ്ങിയിട്ടും കാട് കയറാത്ത കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്. കാട്ടാനകള്‍ക്ക് പുറമെ പുലിയുടെയും കടുവയുടെയും സാന്നിധ്യവും മേഖലയിലുണ്ട്.
What's Your Reaction?






