മൂന്നാറിലെ വന്യജീവി ആക്രമണം: ത്രിതല പഞ്ചായത്തംഗങ്ങള്‍ ദേവികുളം റെയിഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
മൂന്നാറിലെ വന്യജീവി ആക്രമണം: ത്രിതല പഞ്ചായത്തംഗങ്ങള്‍ ദേവികുളം റെയിഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി

ഇടുക്കി: മൂന്നാറില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പാരതിയുമായി ത്രിതല പഞ്ചായത്തംഗങ്ങള്‍ രംഗത്ത്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം റെയിഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ജനപ്രതിനിധികളടക്കം ഡിഎഫ്ഒ ഓഫീസ് പടിക്കല്‍ സമരം നടത്തുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ പറഞ്ഞു. തോട്ടം മേഖലയില്‍ വന്യജീവി ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം വളര്‍ത്തുനായയെ പുലി ആക്രമിച്ചുകൊന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസം നായയെ പുലി ആക്രമിച്ച സംഭവം വളരെ ഗൗരവമായി തന്നെ എടുത്തതായി വനം വകുപ്പ് വ്യക്തമാക്കി. സംഭവസ്ഥലത്ത് അന്നുമുതല്‍ സ്ഥിരമായി ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചതായും റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.
What's Your Reaction?






