കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ രാമായണമാസാചരണം ആരംഭിച്ചു
കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ രാമായണമാസാചരണം ആരംഭിച്ചു

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ രാമായണമാസാചരണം ആരംഭിച്ചു. വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍ ദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും ഓരോ മേഖലയില്‍നിന്നുള്ള കരയോഗ അംഗങ്ങളാണ് രാമായണ പാരായണത്തിന് നേതൃത്വം നല്‍കുന്നത്. സമാപനദിവസം വിശേഷാല്‍ പരിപാടികളും ഇട ദിവസങ്ങളില്‍ രാമായണവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും ഉണ്ടാകും.യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍, സെക്രട്ടറി എ ജെ രവീന്ദ്രന്‍, വനിത യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍, ഭരണസമിതി അംഗം കെ ജി വാസുദേവന്‍ നായര്‍, ജി ശിവശങ്കരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






