ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍ രാജാക്കാട് കളിയിക്കല്‍ റോഡ് ഉപരോധിച്ചു
ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍ രാജാക്കാട് കളിയിക്കല്‍ റോഡ് ഉപരോധിച്ചു

ഇടുക്കി: ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍ രാജാക്കാട് കളിയിക്കല്‍ റോഡ് ഉപരോധിച്ചു. രാജാക്കാട് ടൗണിനു സമീപം മലയോര ഹൈവേയുടെ ഭാഗമായ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറി ജോഷി കന്യകുഴി ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോല എംഎല്‍എ ദിവസേന സഞ്ചരിക്കുന്ന ഈ റോഡ് ഇടിഞ്ഞു പോയത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കാട് ടൗണിന് സമീപം കളിയിക്കല്‍ പടിയില്‍ റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് ഒരു വര്‍ഷമായി. സംരക്ഷണ ഭിത്തി നിര്‍മിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഇതുവരെയും നടപടിയില്ല. റോഡിന്റെ ബാക്കി ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ട് മഴ ശക്തമാകുന്നതോടെ പൂര്‍ണ്ണമായി ഇടിഞ്ഞ് താഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നൂറ് കണക്കിന് വിനോദ സഞ്ചാരികളും സ്‌കൂള്‍ ബസുകളും ഇതര വാഹനങ്ങളും കടന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡാണ് അധികൃതരുടെ അനാസ്ഥയില്‍ അപകടക്കെണിയായി മാറിയിരിക്കുന്നത്. എത്രയും പെട്ടന്ന് റോഡ് പുനര്‍ നിര്‍മാണം നടത്തി പൂര്‍ണമായും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമയെത്തിയ പ്രവര്‍ത്തകര്‍ അരമണിക്കൂര്‍ റോഡ് ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് റോഡില്‍ വാഹന യാത്രികരുടെ തിരക്ക് വര്‍ധിച്ചതോടെ രാജാക്കാട് പൊലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. ഇത് സൂചന സമരമാണെന്നും റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കിയില്ലയെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
What's Your Reaction?






