ദേശീയപാത നിര്‍മാണ നിരോധനം: എന്‍എച്ച് സംരക്ഷണ സമിതി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ച് 31ന്
ദേശീയപാത നിര്‍മാണ നിരോധനം: എന്‍എച്ച് സംരക്ഷണ സമിതി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ച് 31ന്

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശിയപാതയുടെ നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും ഇതിന് തടസം നില്‍ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളിക്ക് കടിഞ്ഞാണ്‍ ഇടണമെന്നാവശ്യപ്പെട്ട് എന്‍എച്ച് സംരക്ഷണ സമിതി 31ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. അടിമാലിയില്‍ നടന്ന എന്‍എച്ച് സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ഹര്‍ത്താലടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയതിന് പിന്നാലെയാണ് തുടര്‍ സമരപരിപാടികള്‍ക്ക് തുടക്കമാകുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന 14.5 കിലോമീറ്റര്‍ ദൂരത്തിന് വനംവകുപ്പിന് അവകാശം ഇല്ലെന്നും റോഡ് നിര്‍മാണം തടസപ്പെടുത്തരുതെന്നും 6 മാസം മുമ്പ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതാണ്. പരിസ്ഥിതിവാദികളെയും അഡിഷനല്‍ ചീഫ് സെക്രട്ടറിയെയും കൂട്ടുപിടിച്ച് പാതയുടെ നിര്‍മാണത്തിന് തടയിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നില്‍ വനം വകുപ്പിന്റെ രഹസ്യ അജണ്ടയാണുള്ളതെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. സര്‍ക്കാരിന് വനംവ കുപ്പിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമായി രിക്കുന്നതെന്നും ഇത്തരം സാഹചര്യത്തില്‍ ഉദ്യോഗസ്ഥ ലോബിയെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി ചെയര്‍മാന്‍ പി എം ബേബി അധ്യക്ഷനായി. അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാക്ക് ചുരവേലി, ഡയസ് പുല്ലന്‍, ഹാപ്പി കെ വര്‍ഗീസ്, എം ബി സൈനുദ്ദീന്‍, സി എസ് നാസര്‍, ജേക്കബ് പുല്ലന്‍, പി വി അഗസ്റ്റിന്‍, വി കെ ബിജു ജോണ്‍സണ്‍ ഐസക്, കെ എച്ച് അലി, രാജീവ് പ്ലാമൂട്ടില്‍, ലൈജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






