വാത്തിക്കുടി പഞ്ചായത്തിലെ വേസ്റ്റ് ബിന്‍ പദ്ധതി ആരോപണം: മുരിക്കാശേരിയില്‍ യുഡിഎഫ് നയവിശദീകരണ യോഗം
വാത്തിക്കുടി പഞ്ചായത്തിലെ വേസ്റ്റ് ബിന്‍ പദ്ധതി ആരോപണം: മുരിക്കാശേരിയില്‍ യുഡിഎഫ് നയവിശദീകരണ യോഗം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ വേസ്റ്റ് ബിന്‍ പദ്ധതിയെക്കുറിച്ച് ഇടതുപക്ഷം അഴിമതി ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി മുരിക്കാശേരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു. ഡിസിസി സെക്രട്ടറി അഡ്വ. കെ ബി സെല്‍വം യോഗം ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്തില്‍ 2024- 25 വര്‍ഷം മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തില്‍ നടപ്പാക്കിയ വേസ്റ്റ് ബിന്‍ പദ്ധതിയില്‍ ഇടതുപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് മുഖ്യപങ്ക് വഹിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും, ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടതുപക്ഷ പ്രതിനിധിയാണ്. പദ്ധതി നടത്തിപ്പില്‍ വിയോജിപ്പ് പ്രകടിപ്പിക്കാതെ കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതി നടപ്പാക്കിയ ശേഷം ഇവര്‍ തന്നെ ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി എത്തുകയായിരുന്നു. ഇതെ തുടര്‍ന്നാണ് നയവീശദികരണവുമായി യുഡിഎഫ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോബിള്‍ ജോസഫ്, സംസ്ഥാന സെക്രട്ടറി അഡ്വ. തോമസ് പെരുമന, ഡിസിസി സെക്രട്ടറി ജെയ്‌സണ്‍ കെ ആന്റണി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, ജോയി കൊച്ചുകരോട്ട്, അഡ്വ. എബി തോമസ്, ഷൈനി സജി, വിജയകുമാര്‍ മറ്റക്കര, പ്രദീപ് ജോര്‍ജ്, ഡോളി സുനില്‍, ബിബിന്‍ അബ്രഹാം, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, തോമസ് അരയത്തിനാല്‍, മിനി സാബു, അനീഷ് ചേനക്കര, സണ്ണി തെങ്ങുംപിള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






