കെഎസ്‌കെടിയു കട്ടപ്പനയിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് നടത്തി
കെഎസ്‌കെടിയു കട്ടപ്പനയിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് നടത്തി

ഇടുക്കി: പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ്- ബിജെപി ഗൂഢനീക്കത്തിനെതിരെ കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി, കട്ടപ്പന താലൂക്ക് ആശുപത്രി പടിക്കൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എം ജെ മാത്യു, നേതാക്കളായ പി എൻ വിജയൻ, കെ എൽ ജോസഫ്, വി ആർ സജി, മാത്യു ജോർജ്, പി ബി ഷാജി, ശോഭന കുമാരൻ, പി വി സുരേഷ്, രാജൻകുട്ടി മുതുകുളം എന്നിവർ സംസാരിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയെയും പൊതുജനാരോഗ്യ ശൃംഖലയെയും താറടിച്ചു കാണിക്കാനാന് ഗൂഢനീക്കം. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ ജനം പ്രതിരോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
What's Your Reaction?






