മലയോര ഹൈവേയിലെ കലുങ്കുകളുടെ നിർമ്മാണം മന്ദഗതിയിൽ: ഗതാഗതക്കുരുക്ക് രൂക്ഷം
മലയോര ഹൈവേയിലെ കലുങ്കുകളുടെ നിർമ്മാണം മന്ദഗതിയിൽ: ഗതാഗതക്കുരുക്ക് രൂക്ഷം

ഇടുക്കി: കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിലെ കലുങ്കുകളുടെ നിർമ്മാണം വൈകുന്നതോടെ സ്കൂൾ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പ്ലാമൂട് ജങ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് ഗതാഗതത്തിന് തടസ്സം നേരിടാൻ പ്രധാന കാരണം. ഇതിന്റെ ഭാഗമായി വാഹന യാത്രികർ തമ്മിൽ വാക്ക് തർക്കവും പതിവാക്കുകയാണ്. ഇതോടെ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. നിർമ്മാണം മന്ദഗതിയിൽ ആയതോടെ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
What's Your Reaction?






