പീരുമേട് എ ബി ജി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

പീരുമേട് എ ബി ജി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Apr 23, 2024 - 21:05
Jul 1, 2024 - 21:46
 0
പീരുമേട് എ ബി ജി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
This is the title of the web page

ഇടുക്കി: അന്തരിച്ച മുൻ മാധ്യമപ്രവർത്തകനും ടൂറിസം സംരംഭകനുമായ ബോബി മാത്യുവിൻ്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ബോബി മാത്യു മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെയും നേതൃത്വത്തിൽ ഏപ്രിൽ 28 ഞായറാഴ്ച 9. 30 ന് പീരുമേട് എ ബി ജി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തോട്ടം മേഖലയിലെ നിർധനർക്കായാണ് ക്യാമ്പ് സഘടിപ്പിച്ചിരിക്കുന്നത്. ജനറൽ സർജറി വിഭാഗം, ഗൈനക്കോളജി വിഭാഗം, അസ്ഥിരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണെന്നും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി പ്രൊഫ. രഞ്ചിത എം തോമസ് അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow