വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് കമ്പികൾ ഇളകി അപകട ഭീതി പരത്തുന്നതായി പരാതി
വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് കമ്പികൾ ഇളകി അപകട ഭീതി പരത്തുന്നതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ നിര്‍മിച്ച പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് കമ്പി വീണ്ടും ഇളകിയത് അപകട ഭീതി പരത്തുന്നതായി പരാതി. മുന്‍പ് പാലത്തിലെ കോണ്‍ക്രീറ്റ് കമ്പികള്‍ ഇളകിയത് പുനര്‍നിര്‍മിച്ചതിന്റെ ഭാഗമായുള്ള കോണ്‍ക്രീറ്റ് സ്പാന്‍ ആഗ്ലേയര്‍ കമ്പിയാണ് ഇപ്പോള്‍ ഇളകി വാഹനങ്ങള്‍ക്ക് അപകടക്കെണി ഒരുക്കുന്നത്. റീ കോണ്‍ക്രീറ്റ് ചെയ്തത് ഇളകി പോവാതിരിക്കാന്‍ ആയി സ്പാന്‍ ചെയ്ത ഭാഗങ്ങളിലെ ആഗ്ലേയര്‍ കമ്പി ഇളകി കോണ്‍ക്രീറ്റിന് മുകളിലായി നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് നാട്ടുകാരുടെ പരാതി.
രാത്രി കാലങ്ങളില്‍ വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കാണ് ഇത് അപകട കെണിയായി മാറുന്നത്. ഇളകി മാറിയ ആഗ്ലേയര്‍ കമ്പിയില്‍ വാഹനങ്ങള്‍ കയറി ടയറിന് കേടുപാടുകള്‍ സംഭവിക്കുന്നതിലൂടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുവാനുള്ള സാധ്യതയുമുണ്ട്. അടിയന്തരമായി ഈ വിഷയത്തില്‍ ദേശീയപാത അധികൃതരുടെ ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.
What's Your Reaction?






