പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വളവിന് സമീപം ലോറി മറിഞ്ഞ് അപകടം
പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വളവിന് സമീപം ലോറി മറിഞ്ഞ് അപകടം

ഇടുക്കി:പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വളവിന് സമീപം നിയന്ത്രണം വിട്ട് ലോറി മറഞ്ഞ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 5 ഓടെയാണ് സംഭവം. ഈ സമയം ഡ്രൈവറും ക്ലീനറും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത് ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പീരുമേട് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിച്ചതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ നിന്നും ക്രയിന്‍,ജെസിബി എന്നിവയെത്തിച്ചാണ് വാഹനം ഉയര്‍ത്തിയത്. പ്രദേശത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പീരുമേട് പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






