എകെടിഎ കുമളി ഏരിയ സമ്മേളനം നടത്തി
എകെടിഎ കുമളി ഏരിയ സമ്മേളനം നടത്തി

ഇടുക്കി: ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കുമളി ഏരിയ സമ്മേളനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി വി വി സൗധാമിനി ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം സമ്മേളന നഗരിയില്‍ സമാപിച്ചു. പ്രസിഡന്റ് സുധാകരന്‍ അധ്യക്ഷനായി. രാധ രഞ്ജിത്ത്, വി ജെ ജോര്‍ജ്, ചിത്രലേഖ, എം സുരേഷ്, അമല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയഭാരവാഹികളായി വി ജെ ജോര്‍ജുകുട്ടി(പ്രസിഡന്റ), രാധ രഞ്ജിത്ത്(സെക്രട്ടറി), ചിത്രലേഖ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






