മാലിന്യം തള്ളലിനെതിരെ ബോധവത്കരണവുമായി വണ്ടിപ്പെരിയാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
മാലിന്യം തള്ളലിനെതിരെ ബോധവത്കരണവുമായി വണ്ടിപ്പെരിയാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: അധികൃതരുടെ കണ്ണ് തുറപ്പിച്ച് വണ്ടിപ്പെരിയാര്‍ ഗവ:എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് ആറ്റോരം റോഡില്‍ മാലിന്യം തള്ളലും മലമൂത്ര വിസര്‍ജ്ജനവും മൂലം മൂക്കുപൊത്തിയാണ് കാല്‍നടയാത്രക്കാര്‍ ഇതുവഴി നടന്നിരുന്നത്. ഈ മാലിന്യം പെരിയാര്‍ നദിയിലേക്ക് ഒഴുകിയെത്തുന്നതിനും രോഗങ്ങള്‍ പകരുന്നതിനും കാരണമാകും. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് സ്‌കൂളിലെ സാമൂഹ്യസുരക്ഷാ ക്ലബ്ബിന്റ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഇതോടെ ഇവിടെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് ഇവിടം സ്‌കൂള്‍ പരിസരമാണെന്നും ഞങ്ങളുടെ സുരക്ഷ നിങ്ങളുടെകൈകളിലാണെന്നും പരിസരം മലിനമാക്കരുതെന്നും മാലിന്യം തള്ളരുതെന്നും അഭ്യര്‍ഥിച്ച് സ്‌കൂള്‍ പരിസരത്ത് ബോര്‍ഡ് സ്ഥാപിച്ചു. വണ്ടിപ്പെരിയാര്‍ എ.എസ്.ഐ. റെജിമോന്‍ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍ സാക്ഷരതാ പ്രേരക്് പി.കെ ഗോപി നാഥന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പുഷ്പ്പ രാജ് സ്‌കൂള്‍ സാമൂഹിക സുരക്ഷാ ക്ലബ് കണ്‍വീനര്‍ കവിത, അധ്യാപകരായ മാരിമുത്തു, ഗൗതമന്‍, ജസീല, ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






