വയനാടിന്റെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയുടെ ബിരിയാണി ചലഞ്ച്
വയനാടിന്റെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയുടെ ബിരിയാണി ചലഞ്ച്

ഇടുക്കി: വയനാടിന് കൈത്താങ്ങാവാന്‍ ഡിവൈഎഫ്ഐയുടെ ബിരിയാണി ചലഞ്ച്. ദുരിതബാധിതരുടെ പുനരധിവാസത്തിനായി വീടുകള്‍ നിര്‍മിക്കാന്‍തുക കണ്ടെത്തുന്നതിനായിയാണ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചലഞ്ച് നടത്തിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ബിരിയാണി വിതരണം ആരംഭിച്ചു. ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ചിന് പുറമേ പാഴ്‌വസ്തു ശേഖരണം, ചക്ക വില്‍പ്പന തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, പ്രസിഡന്റ് ജോബി എബ്രഹാം, നേതാക്കളായ ടോമി ജോര്‍ജ്, കെ പി സുമോദ്, പൊന്നമ്മ സുഗതന്‍, നിയാബ് അബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






