കല്ലാറില്‍ ഒഴുക്കില്‍പെട്ട വിനായകയ്ക്ക് അതേ പേരില്‍ പകരക്കാരനെത്തി: ഉടമയ്ക്ക് പുതിയ ട്രാവലര്‍ സമ്മാനിച്ച് സുഹൃത്തുക്കള്‍
കല്ലാറില്‍ ഒഴുക്കില്‍പെട്ട വിനായകയ്ക്ക് അതേ പേരില്‍ പകരക്കാരനെത്തി: ഉടമയ്ക്ക് പുതിയ ട്രാവലര്‍ സമ്മാനിച്ച് സുഹൃത്തുക്കള്‍
ഇടുക്കി: കല്ലാര്‍ പുഴയില്‍ മിന്നല്‍ പ്രളയമുണ്ടായപ്പോള്‍ ഒഴുക്കില്‍പെട്ട ട്രാവലറിന് പകരക്കാരനെത്തി. സൗഹൃദ കൂട്ടായ്മയാണ് ഒഴുക്കില്‍പെട്ട വാഹനത്തിന് പകരമായി വാഹനം വാങ്ങി നല്‍കിയത്. വാഹനം ഒഴുക്കില്‍പെട്ട കൂട്ടാര്‍ പാലത്തിനുസമീപത്ത് വച്ചുതന്നെ താക്കോല്‍ കൈമാറി വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് പുഴയില്‍ നിന്ന് വീണ്ടെടുത്തപ്പോള്‍ കണ്ണീരോടെയാണ് ഒരു ഗ്രാമം നോക്കിനിന്നത്. പ്രളയം കവര്‍ന്നെടുത്തത് ഉടമയായ കേളംതറയില്‍ റെജിമോന്‍ ഡ്രൈവര്‍മാരായ സന്തോഷ്, രാജാ എന്നിവരുടെ ജീവിതം മാര്‍ഗം കൂടിയായിരുന്നു. റെജിമോന്റെ സുഹൃത്തുക്കളും ബാംഗ്ലൂരിലെ ഐ ടി എന്‍ജിനീയര്‍മാരുമായ അഞ്ചിത, സുബിന്‍, പേര് വെളിപെടുത്താന്‍ ആഗ്രഹി്ക്കാത്ത മൂന്നാമതൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങി കൈമാറിയത്. സുഹൃത്തുക്കള്‍ക്ക് സ്ഥലത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ രഹന്‍ലാല്‍, അശോകന്‍ എന്നീ സുഹൃത്തുക്കളാണ് താക്കോല്‍ കൈമാറിയത്. വിനായക എന്ന പഴയ പേരും സ്വീകരിച്ച് റജിമോന്റെയും കൂട്ടുകാരുടെയും ട്രാവലര്‍ വീണ്ടും നിരത്തിലിറങ്ങി.
What's Your Reaction?